Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Race

Kollam

ക​ല്ല​ട ജ​ലോ​ത്സ​വ​വും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗും ഇ​ന്ന്

കൊ​ല്ലം: ടൂ​റി​സം വ​കു​പ്പും ക​ല്ല​ട ജ​ലോ​ത്സ​വ സ​മി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സിബിഎ​ല്‍) ര​ണ്ടാം പാ​ദ​മ​ത്സ​ര​വും 54-ാമ​ത് ക​ല്ല​ട ജ​ലോ​ത്സ​വ​വും ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല്ല​ട​യാ​റ്റി​ലെ മു​തി​ര​പ്പ​റ​മ്പ് - കാ​രു​ത്ത​റ​ക്ക​ട​വ് നെ​ട്ടാ​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ മാ​സ് ഡ്രി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ്, ടൂ​റി​സം ഡ​യ​റ​ക്‌ടർ‍ അ​ഞ്ജ​ന, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു, മ​ണ്‍​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ നെ​പ്പോ​ളി​യ​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും.

Kerala

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി; ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ ലൈ​ന​പ്പാ​യി

ആ​ല​പ്പു​ഴ: : 72 -ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ‌ അ​വ​സാ​നി​ച്ചു. ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ ഫൈ​ന​ൽ ലൈ​ന​പ്പാ​യി.

മേ​ൽ​പ്പാ​ടം, ന​ടു​ഭാ​ഗം, വീ​യ​പു​രം, അ​രോ​മ എ​ന്നീ ചു​ണ്ട​നു​ക​ളാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. മേ​ൽ​പ്പാ​ട​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ഫി​നീ​ഷ് ചെ​യ്ത​ത്. (4 മി​നി​റ്റ് 15 സെ​ക്ക​ൻ​ഡ്).

ന​ടു​ഭാ​ഗം ( 4 മി​നി​റ്റ് 16 സെ​ക്ക​ൻ‌​ഡ്), വീ​യ​പു​രം ( 4 മി​നി​റ്റ് 20 സെ​ക്ക​ൻ​ഡ്), അ​രോ​മ (4 മി​നി​റ്റ് 26 സെ​ക്ക​ൻ​ഡ്).

Kerala

നെഹ്റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളുടെ പോര്

ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് തുടക്കം. പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.

പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് അൽപ്പസമയത്തിനകം തുടങ്ങും.

Kerala

നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള; കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ലെ പോ​സ്റ്റ​റി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പോ​സ്റ്റ​ർ ത​യാ​ക്കി സം​ഘാ​ട​ക​ർ. പ്രൂ​ഫ് നോ​ക്കാ​ൻ കൊ​ടു​ത്ത നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി വി​ശ​ദീ​ക​രി​ച്ചു.

പോ​സ്റ്റ​ർ ത​യാ​ക്കി​യ​തി​ൽ നോ​ട്ട​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്നും പ്ര​തി​ഷേ​ധം ഇ​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും പ്ര​തി​ക​രി​ച്ചു. നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ത​ള്ളി. ത​നി​ക്ക് പ്ര​തി​ഷേ​ധം ഇ​ല്ല. പോ​സ്റ്റ​ർ അ​ച്ച​ടി​ച്ച​വ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ ജാ​ഗ്ര​ത​ക്കു​റ​വാ​യി മാ​ത്രം കാ​ണു​ന്നു​വെ​ന്നും എം​പി പ​റ​ഞ്ഞു.

Kerala

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പോ​സ്റ്റ​റി​ൽനി​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ ചി​ത്ര​വും പേ​രും ഒ​ഴി​വാ​ക്കി; ക​ടു​ത്ത അ​തൃ​പ്തി​യി​ൽ എം​പി

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പോ​സ്റ്റ​റി​ല്‍ നി​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ ചി​ത്ര​വും പേ​രും ഒ​ഴി​വാ​ക്കി. ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ട പോ​സ്റ്റ​റി​ല്‍ ആ​ണ് പേ​രോ ചി​ത്ര​മോ ഇ​ല്ലാ​ത്ത​ത്.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യാ​യ മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭ​യി​ലാ​ണ് കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന്‍ വള്ളങ്ങളും എത്തുന്നത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ പോ​സ്റ്റ​റി​ല്‍ പോ​ലും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ ചി​ത്ര​വും പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​സ്റ്റ​റി​ല്‍ നി​ന്നും പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി​യ​തി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് എം​പി.

വ​ള്ളം​ക​ളി ദി​വ​സം എം​പി വി​ട്ടു നി​ന്നേ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ക​ടു​ത്ത വീ​ഴ്ച​യാ​ണു​ണ്ടാ​യ​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്റെ അ​നു​കൂ​ലി​ക​ള്‍ ആ​രോ​പി​ച്ചു. നേ​ര​ത്തെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത നി​ല​നി​ന്നി​രു​ന്നു. പ്ര​കൃ​തി ദു​ര​ന്തം ബാ​ധി​ച്ച കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും മ​ന്ത്രി​മാ​രും ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ എം​പി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

പി​ന്നീ​ട് ഒ​റ്റ​യ്ക്കാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കു​ട്ട​നാ​ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് 72ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത്.

NRI

യു​ക്മ -ഇ​സ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യം പ്ര​ജീ​ഷ് സി ​തി​ല​കി​ന്

 

​ല​ണ്ട​ൻ: യു​ക്മ -ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ലോ​ഗോ മ​ത്സ​ര​ത്തി​ൽ ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി അം​ഗ​മാ​യ അം​ഗ​മാ​യ പ്ര​ജീ​ഷ് സി ​തി​ല​ക് വി​ജ​യി​യാ​യി. ​ഓഗ​സ്റ്റ് 15 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും പ്ര​ജീ​ഷ് രൂ​പ​ക​ല്പ​ന ചെ​യ്ത ലോ​ഗോ​യാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.​

​ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ലോ​ഗോ മ​ത്സ​ര​ത്തി​ൽ പ്ര​ജീ​ഷ് സി ​തി​ല​കി​ൻ്റെ ലോ​ഗോ​യാ​ണ് യു​ക്മ ദേ​ശീ​യ സ​മി​തി തി​ര​ഞ്ഞെ​ടു​ത്ത​ത്. ലെ​സ്റ്റ​റി​ൽ ക്രോ​ണി​ക് ബ്രാ​ൻ​ഡിം​ഗ് ആ​ൻ്റ് ഡി​സൈ​ൻ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന പ്ര​ജീ​ഷ് ഒ​രു ന​ല്ല ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ്. 15 വ​ർ​ഷ​ത്തോ​ളം ബ​ഹ്റനി​ലും വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഗ്രാ​ഫി​ക് ഡി​സൈ​ൻ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള പ്ര​ജീ​ഷ് ഭാ​ര്യ ന​യ​ന​യോ​ടും മോ​ൾ അ​ർ​പ്പി​ത​യോ​ടു​മൊ​പ്പം നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് യു​കെ​യി​ൽ എ​ത്തി​യ​ത്. ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ പ്ര​ജീ​ഷി​ന് വ​ള്ളം​ക​ളി വേ​ദി​യി​ൽ വെ​ച്ച് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.​

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യും അ​നു​ബ​ന്ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.​വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കാ​ർ​ണി​വ​ൽ പ​തി​വ് പോ​ലെ കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ഇ​ക്കു​റി​യും അ​ത്യാ​ക​ർ​ഷ​മാ​കും.

യു​ക്മ ഷീ ​ലീ​ഡ്സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ക്മ തെ​രേ​സാ​സ് ’ഓ​ണ​ച്ച​ന്തം സീ​സ​ൺ 2’ മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം, നൂ​റ് ക​ണ​ക്കി​ന് മ​ല​യാ​ളി വ​നി​ത​ക​ൾ അ​ണി നി​ര​ക്കു​ന്ന ’മെ​ഗാ തി​രു​വാ​തി​ര’, കേ​ര​ള​ത്തി​ൻ്റെ സാം​സ്കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ, ഓ​ണ​ക്കാ​ല​ത്ത് പൂ​ര ന​ഗ​രി​യെ ഹ​രം പി​ടി​പ്പി​ക്കു​ന്ന പു​ലി​ക​ളി, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് വ​ള്ളം​ക​ളി വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.​

യു​ക്മ ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ ഇ​സ ല​ണ്ട​നോ​ടൊ​പ്പം ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ്, തെ​രേ​സാ​സ് ല​ണ്ട​ൻ, പോ​ൾ ജോ​ൺ & ക​മ്പ​നി സോ​ളി​സി​റ്റേ​ഴ്സ്, മ​ണ​വാ​ട്ടി, ഘ​ഠ​ഇ ഗ്ലോ​ബ​ൽ, ഏ​ലൂ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി, കേ​ര​ള ഡി​ലൈ​റ്റ്സ് എ​ന്നി​വ​രും ഉ​ട​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ മ​ല​യാ​ള ചി​ത്രം ’ബ​ത്ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ ഉം ​ആ​യി​രി​ക്കും മ​റ്റ് പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​ർ.​

യു​ക്മ ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ 07702862186ജ​യ​കു​മാ​ർ നാ​യ​ർ 07403223006ഡി​ക്സ് ജോ​ർ​ജ​ജ് 07403312250.

യു​ക്മ ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം:​Manvers LakeStation RoadWath-Upon-DearneRotherhamSouth YorkshireS63 7DG.

Kerala

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി; ടി​ക്ക​റ്റ് വി​ല്‍​പ്പ​ന തു​ട​ങ്ങി

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന തു​ട​ങ്ങി. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ആ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഗ​സ്റ്റ് 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ആ​ണ് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ക്കു​ക.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ബോ​ക്സ് ടി​ക്ക​റ്റ് പ്ര​മു​ഖ വ്യ​വ​സാ​യി ജേ​ക്ക​ബ് ജോ​ണി​ന് ന​ൽ​കി​യും 25000 രൂ​പ​യു​ടെ പ്ലാ​റ്റി​നം കോ​ർ​ണ​ർ ടി​ക്ക​റ്റ് വി​ദേ​ശ വ്യ​വ​സാ​യി ഹാ​രി​സ് രാ​ജ​യ്ക്ക് ന​ൽ​കി​യു​മാ​ണ് ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ൽ നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​യും എ​റ​ണാ​കു​ളം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം എ​ന്നീ സ​മീ​പ ജി​ല്ല​ക​ളി​ലെ​യും എ​ല്ലാ പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഈ ​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ടി​ക്ക​റ്റ് വാ​ങ്ങാം. എ​സ്ബി​ഐ, കാ​ന​റ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ള്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം വെ​ള്ളി​യാ​ഴ്ച്ച​യോ​ടെ സ​ജ്ജ​മാ​വും.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ബോ​ക്സ് ടി​ക്ക​റ്റി​ൽ അ​ഞ്ച് പേ​ർ​ക്ക് നെ​ഹ്റു പ​വ​ലി​യ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും. നാ​ലു പേ​ര്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന നെ​ഹ്‌​റു പ​വ​ലി​യ​നി​ലെ പ്ലാ​റ്റി​നം കോ​ര്‍​ണ​ര്‍ ടി​ക്ക​റ്റ് വി​ല 25000 രൂ​പ​യാ​ണ്. 10000 രൂ​പ​യാ​ണ് ഒ​രാ​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ്ലാ​റ്റി​നം കോ​ര്‍​ണ​ര്‍ ടി​ക്ക​റ്റ് നി​ര​ക്ക്.

കോ​ർ​പ​റേ​റ്റ് ബോ​ക്സ്, പ്ലാ​റ്റി​നം കോ​ര്‍​ണ്‍ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന​വ​രെ പ​വ​ലി​യ​നി​ൽ എ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക ബോ​ട്ട് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ സൗ​ക​ര്യ​വും പ​വ​ലി​യ​നി​ല്‍ ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നെ​ഹ്‌​റു പ​വ​ലി​യ​നി​ലെ ടൂ​റി​സ്റ്റ് ഗോ​ള്‍​ഡ് ടി​ക്ക​റ്റ് 3000 രൂ​പ, ടൂ​റി​സ്റ്റ് സി​ല്‍​വ​ര്‍ 2500, റോ​സ് കോ​ര്‍​ണ​ര്‍ 1500, വി​ക്ട​റി ലൈ​ൻ 500, ഓ​ള്‍ വ്യൂ 400, ​ലേ​ക്ക് വ്യൂ ​ഗോ​ള്‍​ഡ് 200, ലോ​ണ്‍ 100 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക്.

SUNDAY DEEPIKA

സ്നേ​ഹം മൂ​ലം!

മി​ഥു​ന​ത്തി​ലെ മൂ​ലം നാ​ളി​ൽ ച​മ്പ​ക്കു​ളം പ​മ്പ​യാ​റ്റി​ൽ അ​ര​ങ്ങേ​റു​ന്ന മൂ​ലം ജ​ലോ​ത്സ​വം വെ​റു​മൊ​രു വ​ള്ളം​ക​ളി​യ​ല്ല. ഇ​ത് ഒ​രേ​സ​മ​യം പ​ഴ​യ തി​രു​വി​താം​കൂ​റി​ന്‍റെ​യും ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ​യും ത​ന​ത് ക​ല​യും ക​ലാ​രൂ​പ​വും കാ​യി​ക വി​നോ​ദ​വു​മാ​ണ്. ഒ​രു കാ​ല​ത്തി​ന്‍റെ, സം​സ്‌​കാ​ര​ത്തി​ന്‍റെ, മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ, ബ​ഹു​മാ​ന​ത്തി​ന്‍റെ, ഭ​ക്തി​യു​ടെ എ​ല്ലാം കൂ​ടി​ച്ചേ​ര​ലാ​ണ്. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്രം, കു​റി​ച്ചി ക​രി​ങ്കു​ളം ക്ഷേ​ത്രം, ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി, ച​മ്പ​ക്കു​ള​ത്തെ മാ​പ്പി​ള​ശേ​രി എ​ന്ന ക്രി​സ്‌​ത്യ​ൻ ത​റ​വാ​ട്, ചെ​മ്പ​ക​പ്പ​ള്ളി എ​ന്ന ഈ​ഴ​വ കു​ടും​ബം എ​ന്നി​വ​യു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടു നി​ല്ക്കു​ന്ന ഒ​ന്ന്.

ആ​ചാ​ര​പ്പെ​രു​മ​യി​ൽ ഇ​ന്നും മു​ന്നി​ട്ടു​നി​ല്ക്കു​ന്ന ഒ​ന്നാ​ണ് മൂ​ലം വ​ള്ളം​ക​ളി. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ പ​കു​തി വ​രെ​യും കേ​ര​ള​ത്തി​ലെ ഏ​ക വ​ള്ളം​ക​ളി മ​ത്സ​രം മൂ​ലം ജ​ലോ​ത്സ​വ​മാ​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ അ​ന്നു​ണ്ടാ​യി​രു​ന്ന​ത് പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം. കേ​ര​ള​ക്ക​ര​യി​ൽ ഓ​രോ വ​ള്ളം​ക​ളി കാ​ല​വും തു​ട​ങ്ങു​ന്ന​തു മൂ​ലം വ​ള്ളം​ക​ളി​യോ​ടെ​യാ​ണ്.

ച​രി​ത്ര​വും ഐ​തി​ഹ്യ​വും

ച​രി​ത്ര​വും ഐ​തി​ഹ്യ​വും ഒ​ന്നു ചേ​രു​ക​യാ​ണി​വി​ടെ. മി​ഥു​ന​മാ​സ​ത്തി​ലെ മൂ​ലം നാ​ളി​ൽ രാ​വി​ലെ ചെ​മ്പ​ക​ശേ​രി രാ​ജാ​വി​ന​ന്‍റെ പ്ര​തി​നി​ധി​യാ​യ ഒ​രു പാ​ണ​ൻ ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യു​ടെ തെ​ക്കേ സ​ങ്കീ​ർ​ത്തി​യു​ടെ മു​റ്റ​ത്തു വ​ന്ന് മു​ര​ട​ന​ക്കും. വി​കാ​രി​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന പാ​ണ​ൻ പ​റ​യും- "ഇ​ന്ന് ചെ​മ്പ​ക​ശേ​രീ​ത​മ്പു​രാ​ന്‍റെ മൂ​ല​വും കാ​ല​വു​മാ​ണ്, മൂ​ല​ക്കാ​ഴ്ച​യാ​ണ്.' ഇ​ത് കേ​ൾ​ക്കു​ന്ന ക​ല്ലൂ​ർ​ക്കാ​ട്ടെ വി​കാ​രി കൈ​ക്കാ​ര​നെ വി​ളി​ച്ച് പാ​ണ​ന് സ​മ്മാ​നം ന​ല്കാ​ൻ ഏ​ർ​പ്പാ​ടാ​ക്കും.

മൂ​ല​ക്കാ​ഴ്ച ഗം​ഭീ​ര​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ന​ല്കും. രാ​ജാ​വി​ന്‍റെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ്ര​തി​നി​ധി​ക​ൾ താ​മ​സി​യാ​തെ ക​ല്ലൂ​ർ​ക്കാ​ട്ടെ​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷം. അ​തോ​ടെ ഒ​രു നാ​ടി​ന​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് മൂ​ല​ക്കാ​ഴ്ച എ​ന്ന മൂ​ലം ജ​ലോ​ത്സ​വം തു​ട​ങ്ങും. ഇ​താ​യി​രു​ന്നു മൂ​ല​ക്കാ​ഴ്ച​യു​ടെ പ​ഴ​യ പ​തി​പ്പി​ന്‍റെ നേ​ർ​ചി​ത്രം. ക​ല്ലൂ​ർ​ക്കാ​ട്ടാ​റ്റി​ലെ (പ​മ്പാ​ന​ദി രേ​ഖ​ക​ളി​ൽ ഇ​ങ്ങ​നെ​യും അ​റി​യ​പ്പെ​ടു​ന്നു) മൂ​ലം ക​ളി​യും ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്.

മൂ​ലം പി​റ​ക്കു​ന്നു

ച​മ്പ​ക്കു​ള​വും കു​ട്ട​നാ​ടും ഉ​ൾ​പ്പെ​ടു​ന്ന ദേ​ശ​ങ്ങ​ൾ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് ചെ​മ്പ​ക​ശേ​രി രാ​ജാ​ക്ക​ൻ​മാ​രാ​യി​രു​ന്നു. കൊ​ല്ല​വ​ർ​ഷം 720ൽ (​ക്രി​സ്തു​വ​ർ​ഷം 1545) ചെ​മ്പ​ക​ശേ​രി രാ​ജ്യം ഭ​രി​ച്ചി​രു​ന്ന പൂ​രാ​ടം തി​രു​നാ​ൾ ദേ​വ​നാ​രാ​യ​ണ​ൻ രാ​ജ​പു​രോ​ഹി​ത​ന്‍റെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ൽ ഒ​രു ക്ഷേ​ത്രം നി​ർ​മി​ച്ചു. അ​വി​ടെ പ്ര​തി​ഷ്ഠി​ക്കാ​ൻ നി​ശ്ച​യി​ച്ച കൃ​ഷ്ണ​വി​ഗ്ര​ഹം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് പ്ര​ശ്ന​വ​ശാ​ൽ തെ​ളി​ഞ്ഞു​വ​ത്രേ. പു​തി​യ വി​ഗ്ര​ഹം നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​ത്തു​ത​ന്നെ പ്ര​തി​ഷ്ഠി​ക്കു​ക​യും വേ​ണം. തി​ര​ക്കി​ട്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ച​ങ്ങ​നാ​ശേ​രി​ക്കു സ​മീ​പ​മു​ള്ള കു​റി​ച്ചി ക​രിം​കു​ളം ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും തി​ക​ഞ്ഞൊ​രു കൃ​ഷ്ണ വി​ഗ്ര​ഹ​മു​ണ്ടെ​ന്ന​റി​ഞ്ഞു.

കു​റി​ച്ചി​യി​ലെ വി​ഗ്ര​ഹം ശ്രീ​കൃ​ഷ്ണ​ൻ അ​ർ​ജു​ന​ന് നേ​രി​ട്ടു സ​മ്മാ​നി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു വി​ശ്വാ​സം. ചെ​മ്പ​ക​ശേ​രി രാ​ജാ​വി​ന്‍റെ സൈ​ന്യം ജ​ല വാ​ഹ​ന​ങ്ങ​ളി​ൽ കു​റി​ച്ചി​യി​ലെ​ത്തി വി​ഗ്ര​ഹം ക​ട​ത്തി​ക്കൊ​ണ്ടു​പോ​ന്നു. പ​മ്പാ​ന​ദി​യി​ലൂ​ടെ ച​മ്പ​ക്കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ സ​ന്ധ്യ​മ​യ​ങ്ങി. ഇ​നി​യും പ​ല നാ​ഴി​ക യാ​ത്ര​ചെ​യ്താ​ലേ അ​മ്പ​ല​പ്പു​ഴ​യെ​ത്തൂ. അ​സ​മ​യ​ത്തു​ള്ള യാ​ത്ര അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കും. പ​ട​നാ​യ​ക​ർ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി. വി​ഗ്ര​ഹ​വു​മാ​യു​ള്ള രാ​ത്രി​യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ ച​മ്പ​ക്കു​ള​ത്തെ പു​രാ​ത​ന ക്രി​സ്ത്യ​ൻ ത​റ​വാ​ടാ​യ മാ​പ്പി​ള​ശേ​രി​യി​ൽ വി​ഗ്ര​ഹം ഇ​റ​ക്കി​വ​യ്ക്കാം.

ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി ഇ​ട​വ​ക​യി​ൽ​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു മാ​പ്പി​ള​ശേ​രി ത​റ​വാ​ട്. ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യും ചെ​മ്പ​ക​ശേ​രി രാ​ജ​കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​ത്ത​ബ​ന്ധം നി​ല​നി​ന്നി​രു​ന്ന​തും വി​ഗ്ര​ഹം ഇ​വി​ടെ ഇ​റ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു കാ​ര​ണ​മാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യും, അ​ടി​യ​ന്ത​ര​മാ​യും മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ൽ ഇ​റ​ക്കി​വ​ച്ച ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​നു മാ​പ്പി​ള​ശേ​രി കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​രാ​യി​രു​ന്ന, രാ​ജാ​വി​ന്‍റെ അ​ടു​ത്ത ആ​ശ്രി​ത​നും, നാ​ട്ടു​പ്ര​മാ​ണി​യു​മാ​യ ഇ​ട്ടി​ത്തൊ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദോ​ഷം മു​ത​ൽ പ്ര​ഭാ​തം വ​രെ പൂ​ജാ​വി​ധി​പ്ര​കാ​ര​മു​ള്ള സ​ർ​വ​വി​ധ ബ​ഹു​മാ​ന​വും സു​ര​ക്ഷ​യും ന​ല്കി. ഇ​തു ന​ട​ന്ന​ത് കൊ​ല്ല​വ​ർ​ഷം 720 മി​ഥു​ന​മാ​സ​ത്തി​ലെ തൃ​ക്കേ​ട്ട നാ​ളി​ലാ​യി​രു​ന്നു. ഇ​റ​ക്കി​വ​ച്ച​തു​മു​ത​ൽ ഈ ​കു​ടും​ബം വി​ഗ്ര​ഹ​ത്തി​നു​മു​ന്നി​ൽ ഒ​രു വി​ള​ക്ക് ക​ത്തി​ച്ചു​വ​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്നും ഒ​രു വി​ള​ക്ക് മാ​പ്പി​ള​ശേ​രി​യി​ൽ തെ​ളി​ക്കു​ന്നു.

രാ​ജാ​വ് ച​മ്പ​ക്കു​ള​ത്തേ​ക്ക്

വി​ഗ്ര​ഹ​ത്തി​ന്‍റെ വ​ര​വു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന രാ​ജാ​വ്, അ​ത് രാ​ത്രി​യി​ൽ സു​ര​ക്ഷി​ത​മാ​യി മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ൽ സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ അ​തീ​വ സ​ന്തു​ഷ്ട​നാ​യി. കാ​ര​ണം കു​റി​ച്ചി​യി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വി​ഗ്ര​ഹം തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​ന്നാ​ട്ടു​കാ​ർ വ​രാ​നു​ള്ള സാ​ധ്യ​ത​യും, അ​തു​പോ​ലെ ത​ന്നെ കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ സാ​ധ്യ​ത​യും നി​ല​നി​ന്നി​രു​ന്ന​ത് രാ​ജാ​വി​നെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വി​ഗ്ര​ഹം ഒ​രു ക്രൈ​സ്ത​വ ത​റ​വാ​ട്ടി​ൽ ഇ​റ​ക്കി സൂ​ക്ഷി​ക്കു​മെ​ന്ന് ആ​ർ​ക്കും ഒ​രി​ക്ക​ലും ഊ​ഹി​ക്കാ​ൻ പോ​ലു​മാ​വി​ല്ല എ​ന്ന​തും ഇ​വി​ടെ ഇ​റ​ക്കി​വ​യ്ക്കാ​നു​ള്ള ഒ​രു കാ​ര​ണ​മാ​യി​രു​ന്നു.

ശു​ഭ​വാ​ർ​ത്ത ല​ഭി​ച്ച രാ​ജാ​വ് പി​റ്റേ​ന്ന് മൂ​ലം നാ​ളി​ൽ പ​രി​വാ​ര​സ​മേ​തം അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ജ​ല​മാ​ർ​ഗം ച​മ്പ​ക്കു​ള​ത്ത് മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ലെ​ത്തി. അ​ദ്ദേ​ഹം ഇ​ട്ടി​ത്തൊ​മ്മ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ല്കി. വി​ഗ്ര​ഹ​ത്തോ​ടൊ​പ്പം എ​ത്തി​യ​വ​ർ​ക്കും, പ​ട​യാ​ളി​ക​ൾ​ക്കും നാ​ട്ടു​പ്ര​മാ​ണി​ക്ക് ഇ​ണ​ങ്ങും​വി​ധം ഇ​ട്ടി​ത്തൊ​മ്മ​ൻ രാ​ത്രി മു​ത​ൽ രാ​വി​ലെ​വ​രെ സ​ദ്യ ന​ട​ത്തി​യി​രു​ന്നു. അ​ന്ന് പ്ര​മാ​ണി​മാ​ർ ന​ല്കി​യി​രു​ന്ന താം​ബൂ​ല​സ​ദ്യ​യും ഇ​ട്ടി​ത്തൊ​മ്മ​നു ന​ല്കി. ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹം എ​ത്തി​യ​ത​റി​ഞ്ഞ് നി​ര​വ​ധി നാ​ട്ടു​കാ​ർ വ​ലു​തും ചെ​റു​തു​മാ​യ വ​ള്ള​ങ്ങ​ളി​ലും ക​ളി​വ​ള്ള​ങ്ങ​ളി​ലു​മാ​യി രാ​വി​ലെ മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

വി​ധി​പ്ര​കാ​ര​മു​ള്ള പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു ശേ​ഷം രാ​ജാ​വും സം​ഘ​വും വി​ഗ്ര​ഹം​ഏ​റ്റു​വാ​ങ്ങി അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പോ​കും​വ​ഴി ഇ​ട്ടി​ത്തൊ​മ്മ​ന്‍റെ ഇ​ട​വ​ക​യാ​യ ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​ക്ക​ട​വി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് പ​ള്ളി​ക്കാ​ര്യ​ത്തി​ൽ​നി​ന്ന് ഒ​രു​ക്കി​യ​ത്. മു​ത്തു​ക്കു​ട​യും, ആ​ല​വ​ട്ട​വും, വെ​ഞ്ചാ​മ​ര​വും സ്വീ​ക​ര​ണ​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചു. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും, ക​ളി​വ​ള്ള​ങ്ങ​ളും ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​ക്ക​ട​വി​ൽ​നി​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കു​കൊ​ണ്ടു.

മൂ​ലം നാ​ളി​ൽ മാ​പ്പി​ള​ശേ​രി​യി​ൽ​നി​ന്ന് ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യി​ലെ​ത്തി അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​ന്നു ന​ട​ന്ന വി​ഗ്ര​ഹ​ഘോ​ഷ​യാ​ത്ര​യു​ടെ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് മാ​പ്പി​ള​ശേ​രി ക​ട​വി​ൽ​നി​ന്നു ച​മ്പ​ക്കു​ളം പ​ള്ളി​ക്ക​ട​വി​ലേ​ക്കു ന​ട​ത്തി​വ​ന്നി​രു​ന്ന വ​ള്ളം​ക​ളി. പി​ന്നീ​ട് മ​ത്സ​ര പ്രാ​ധാ​ന്യം വ​ന്ന​തോ​ടെ വ​ള്ളം​ക​ളി​യു​ടെ സ്റ്റാ​ർ​ട്ടിം​ഗ്, ഫി​നി​ഷിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ മാ​റ്റം വ​രി​ക​യാ​യി​രു​ന്നു.

ചെ​മ്പ​ക​പ്പ​ള്ളി കു​ടും​ബം

വി​ഗ്ര​ഹം ച​മ്പ​ക്കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട അ​വ​സ​ര​ത്തി​ൽ നാ​ട്ടി​ൽ​നി​ന്ന് നി​ര​വ​ധി ആ​ളു​ക​ളെ​ത്തി വി​വി​ധ വ​സ്തു​ക്ക​ൾ വി​ഗ്ര​ഹ​ത്തി​നു മു​ന്നി​ൽ കാ​ഴ്ച​വ​ച്ചു. ഈ ​കാ​ഴ്ച സാ​ധ​ന​ങ്ങ​ളെ​ല്ലാം അ​മ്പ​ല​പ്പു​ഴ​യ്ക്കു കൊ​ണ്ടു​പോ​യ​ത് ചെ​മ്പ​ക​പ്പ​ള്ളി കു​ടും​ബ​ത്തി​ന്‍റെ വ​ലി​യ വ​ള്ള​ത്തി​ലാ​യി​രു​ന്നു. മു​ന്നേ പോ​യ ജ​ല​വാ​ഹ​ന​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യി​ൽ​നി​ന്നു ന​ല്കി​യ വ​ലി​യ വ​ട​ത്തി​ലാ​ണ് ദേ​ശ​ക്കൊ​ടി കെ​ട്ടി​യി​രു​ന്ന​ത്. അ​ത് കെ​ട്ടി വ​ള്ള​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് ച​മ്പ​ക്കു​ളം ചെ​മ്പ​ക​പ്പ​ള്ളി എ​ന്ന ഈ​ഴ​വ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യി​രു​ന്നു.

പി​ല്ക്കാ​ല​ത്ത് രാ​ജാ​വ് ക​ല്പി​ച്ച​ത​നു​സ​രി​ച്ച് ദേ​ശ​ക്കൊ​ടി​ക്കു പ​ക​രം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യി​ൽ​നി​ന്ന് ന​ല്കു​ന്ന കൊ​ടി​യാ​ണ് ആ​ഘോ​ഷ​മാ​യി ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ചെ​മ്പ​ക​പ്പ​ള്ളി കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗം മൂ​ലം നാ​ളി​ൽ ക​ല്ലൂ​ർ​ക്കാ​ട്ട് പ​ള്ളി​യി​ലെ​ത്തി കൊ​ടി​യും ക​യ​റും സ്വീ​ക​രി​ച്ച് ഒ​രു വ​ള്ള​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ വ​ള്ളം​ക​ളി​യു​ടെ സ​മ​യം മു​ഴു​വ​ൻ ഇ​രി​ക്കു​ന്ന പ​തി​വ് ഇ​ന്നു​മു​ണ്ട്.

മ​ത​സൗ​ഹാ​ർ​ദ​യാ​ത്ര

ഒ​രു ക്രി​സ്ത്യ​ൻ ത​റ​വാ​ട്ടി​ൽ ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹം ഇ​റ​ക്കി സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി അ​നു​മ​തി ന​ൽ​കു​ന്നു. പി​റ്റേ​ന്നു രാ​വി​ലെ വി​ഗ്ര​ഹം അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ നാ​ടു​ഭ​രി​ക്കു​ന്ന രാ​ജാ​വി​ന്‍റെ ദേ​വ​വി​ഗ്ര​ഹ​ത്തി​നു​വേ​ണ്ട ആ​ദ​ര​വും ബ​ഹു​മാ​ന​വും ന​ല്കു​ന്നു. ക​ല്ലൂ​ർ​ക്കാ​ട്ട് ആ​റ്റി​ലൂ​ടെ തെ​ക്കോ​ട്ട് പോ​കു​ന്ന​തി​ന് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ജ​ല​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​രു​ക്കി​ന​ല്കു​ന്നു.

ക​ല്ലൂ​ർ​ക്കാ​ട്ട് പ​ള്ളി​യി​ലെ വി​ശ്വാ​സി​ക​ളി​ൽ പ​ല​രും അ​മ്പ​ല​പ്പു​ഴ വ​രെ വി​ഗ്ര​ഹ​ത്തെ അ​നു​ഗ​മി​ക്കു​ക​യും സു​ര​ക്ഷ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്നു... ഇ​തെ​ല്ലാം ച​രി​ത്ര​മാ​ണ്. ആ ​കാ​ല​ത്ത് സ​മൂ​ഹ​ത്തി​ൽ ന​സ്രാ​ണി​ക​ൾ​ക്ക് വ​ലി​യ സ്ഥാ​ന​വും പ​ദ​വി​യു​മാ​യി​രു​ന്നു രാ​ജാ​വ് ക​ല്പി​ച്ചു​ന​ല്കി​യി​രു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള ഒ​രു വ​ലി​യ കൂ​ട്ടം ആ​ളു​ക​ളെ ഒ​ന്നി​ച്ചു​നി​ർ​ത്തു​ന്ന ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യു​ടെ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും, ചെ​മ്പ​ക​ശേ​രി രാ​ജാ​ക്ക​ൻ​മാ​രു​ടെ മ​ഹാ​മ​ന​സ്ക​ത​യും ലോ​ക​ത്തി​നു മു​ന്നി​ൽ മ​ത​മൈ​ത്രി​യു​ടെ നേ​ർ​ബിം​ബ​മാ​യി മൂ​ലം ആ​ഘോ​ഷ​ത്തി​ലൂ​ടെ ഉ​യ​ർ​ന്നു​നി​ല്ക്കു​ന്നു.

ശ്രീ​കൃ​ഷ്ണ​ഭ​ഗ​വാ​ൻ ച​മ്പ​ക്കു​ള​ത്ത്

അ​മ്പ​ല​പ്പു​ഴ ദേ​വ​സ്വം അ​ധി​കാ​രി​ക​ളും ചെ​മ്പ​ക​ശേ​രി പി​ൻ​മു​റ​ക്കാ​രും മൂ​ലം നാ​ളി​ൽ രാ​വി​ലെ ക്ഷേ​ത്ര​പൂ​ജ ക​ഴി​ഞ്ഞ് ന​ട​യ​ട​ച്ച് ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യി​ലും മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ലും അ​മ്പ​ല​പ്പു​ഴ പാ​ല്പാ​യ​സ​വും കാ​ണി​ക്ക​യു​മാ​യി എ​ത്തും. ആ ​ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ കേ​ര​ള​ത്തി​ലെ മ​ത്സ​ര​വ​ള്ളം​ക​ളി​ക​ൾ​ക്ക് ആ​ർ​പ്പു​വി​ളി ഉ​യ​രൂ.

വ​ള്ളം​ക​ളി​ക്കു​ശേ​ഷം രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും തി​രി​കേ​അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യാ​ണ് ന​ട​തു​റ​ന്ന് വൈ​കു​ന്നേ​ര​ത്തെ പൂ​ജ ആ​രം​ഭി​ക്കു​ന്ന​ത്. ക്ഷേ​ത്ര പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം മൂ​ലം നാ​ളി​ൽ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ ഭ​ഗ​വാ​ൻ ച​മ്പ​ക്കു​ള​ത്തേ​ക്ക് എ​ഴു​ന്ന​ള്ളു​ന്നു എ​ന്നാ​ണ് വി​ശ്വാ​സം.

ആ​ചാ​ര​ങ്ങ​ൾ തു​ട​രു​ന്നു

വ​ള്ളം​ക​ളി​യു​ടെ ന​ട​ത്തി​പ്പി​ന് ആ​ചാ​ര​വെ​ടി​ക്കു​ള്ള ക​തി​ന​യും വെ​ടി​മ​രു​ന്നും (ആ​ദ്യ​കാ​ല​ത്ത് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​രം ആ​രം​ഭി​ച്ചി​രു​ന്ന​ത് ക​തി​ന വെ​ടി മു​ഴ​ക്കം കേ​ട്ടാ​ണ്) ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ഴും ന​ല്കി​വ​രു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മൂ​ലം വ​ള്ളം​ക​ളി​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ൾ ഇ​പ്പോ​ഴും ക​ല്ലൂ​ർ​ക്കാ​ട്ട് പ​ള്ളി വി​കാ​രി ആ​ണ്.

മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ൽ ഇ​ന്നും സൂ​ക്ഷി​ക്കു​ന്ന കെ​ടാ​വി​ള​ക്ക് ഒ​രു രാ​ത്രി​യി​ലെ കൃ​ഷ്ണ​വി​ഗ്ര​ഹ സൂ​ക്ഷി​പ്പി​ന്‍റെ കെ​ടാ​ത്ത സ്മാ​ര​ക​മാ​ണ്. അ​തു​പോ​ലെ ചെ​മ്പ​ക​പ്പ​ള്ളി കു​ടും​ബ​ത്തി​ലെ അം​ഗം ഉ​യ​ർ​ത്തു​ന്ന കൊ​ടി​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​ലി​യ മാ​തൃ​ക.

മൂ​ലം ജ​ലോ​ത്സ​വം ഒ​രു നാ​ടി​ന്‍റെ സം​സ്കാ​ര​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ്. അ​ഞ്ചു നൂ​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​ലി​യ ഉ​ത്സ​വം. ഇ​വി​ടെ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​വും ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യും മാ​പ്പി​ള​ശേ​രി ത​റ​വാ​ടും ചെ​മ്പ​ക​പ്പ​ള്ളി കു​ടും​ബ​വും കു​ട്ട​നാ​ടെ​ന്ന സ്നേ​ഹ​ത്തി​ന്‍റെ വി​ശാ​ല​മാ​യ മൈ​താ​ന​ത്ത് കൈ ​കോ​ർ​ത്തു​നി​ല്ക്കു​ന്നു.

Kerala

ലോ​ക​ത്തെ പ​റ്റി​ക്കാം, എ​ന്നെ പ​റ്റി​ക്കാ​ൻ നോ​ക്ക​ണ്ട; അ​വ​ധി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: മൂ​ലം വ​ള്ളം​ക​ളി​ക്ക് അ​വ​ധി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നു​ള്ള മ​റു​പ​ടി​യ​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി. 

മൂ​ലം വ​ള്ളം​ക​ളി ദി​വ​സം അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി​യും ന​ൽ​കി. എ​ന്നാ​ൽ ഈ ​മ​റു​പ​ടി ന​ൽ​കി​യ ശേ​ഷം തി​രി​കെ വ​ന്നി​രി​ക്കു​ന്ന​തി​നി​ടെ ഒ​രു കാ​ര​ണ​വ​ശാ​ലും കൊ​ടു​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് പ​റ​ഞ്ഞ​ത് മൈ​ക്കി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ ത​ന്‍റെ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. താ​നും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ൽ നേ​ര​ത്തെ മ​റ്റൊ​രു വി​ഷ​യം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ അ​തി​നി​ട​യി​ലാ​ണ് എം​എ​ൽ​എ​യു​ടെ ചോ​ദ്യം വ​ന്ന​ത്. അ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​തി​ന് മ​റു​പ​ടി കൊ​ടു​ക്കു​ക​യും, തു​ട​ർ​ന്ന് തി​രി​കെ വ​ന്നി​രു​ന്ന് ത​ന്നോ​ടു​ള്ള സം​സാ​രം തു​ട​രു​ക​യു​മാ​ണു​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ആ ​വാ​ക്ക് കു​ട്ട​നാ​ട് എ​എ​ൽ​എ​യെ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ലയെന്ന് ത​നി​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി. അ​ക്കാ​ര്യ​ത്തി​ൽ വേ​ണ​മെ​ങ്കി​ൽ ലോ​ക​ത്തെ മു​ഴു​വ​ൻ പ​റ്റി​ക്കാം. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് ബോ​ധ്യ​മു​ള്ള ത​ന്നെ പ​റ്റി​ക്കാ​ൻ ആ​കി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ചമ്പക്കുളം മൂലം വള്ളംകളി: സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം. 29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശേരി കടവ് മുതൽ തെക്കുഭാഗത്ത് ഫിനിഷിംഗ് പോയിന്‍റ് വരെയുള്ള മത്സര ട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കരുതെന്ന് രജിസ്റ്ററിംഗ് അഥോറിറ്റിയായ തുറമുഖ ഓഫീസർ അറിയിച്ചു.

സംഘാടക സമിതിയുടെ അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും തുറമുഖ ഓഫീസർ അറിയിച്ചു.

NRI

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ടീം ​ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം

റോ​ഥ​ർ​ഹാം: യു​ക്മ (യൂ​ണി​യ​ന്‍ ഓ​ഫ്‌ യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്‌) ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ഗ​സ്റ്റ് 15ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ‌​ട്ടാ​മ​ത് "കേ​ര​ളാ പൂ​രം 2026'നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വീ​ക​രി​ക്കും.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 24 ആ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു. അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ക്മ ദേ​ശീ​യ സ​മി​തി എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

മാ​മ്മ​ന്‍ ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ക്മ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "കേ​ര​ളാ ബോ​ട്ട് റേ​സ് & കാ​ര്‍​ണി​വ​ല്‍' എ​ന്ന പേ​രി​ല്‍ 2017 ജൂ​ലൈ 29ന് ​യൂ​റോ​പ്പി​ല്‍ ആ​ദ്യ​മാ​യി വാ​ര്‍​വി​ക് ഷെ​യ​റി​ലെ റ​ഗ്ബി ഡ്രേ​ക്കോ​ട്ട് ത​ടാ​ക​ത്തി​ല്‍ ന​ട​ത്തി​യ വ​ള്ളം​ക​ളി വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു.

22 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച പ്ര​ഥ​മ മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ നോ​ബി കെ. ​ജോ​സ് ന​യി​ച്ച വൂ​സ്റ്റ​ര്‍ തെ​മ്മാ​ടീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍ വി​ജ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

തു​ട​ര്‍​ന്ന് കേ​ര​ളാ പൂ​രം 2018 എ​ന്ന പേ​രി​ല്‍ ഓ​ക്സ്ഫോ​ര്‍​ഡ് ഫാ​ര്‍​മൂ​ര്‍ റി​സ​ര്‍​വോ​യ​റി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത് മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ 32 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച​പ്പോ​ള്‍ തോ​മ​സ്‌​കു​ട്ടി ഫ്രാ​ന്‍​സി​സ് ന​യി​ച്ച ലി​വ​ര്‍​പൂ​ള്‍ ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ താ​യ​ങ്ക​രി ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

2019ല്‍ ​മൂ​ന്നാ​മ​ത് വ​ള്ളം​ക​ളി ഷെ​ഫീ​ല്‍​ഡി​ന​ടു​ത്ത് റോ​ഥ​ര്‍​ഹാ​മി​ലെ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴും താ​യ​ങ്ക​രി ചു​ണ്ട​ന്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2022ൽ ​ന​ട​ത്തി​യ വ​ള്ളം​ക​ളി​യി​ല്‍ വീ​ണ്ടും ജേ​താ​ക്ക​ളാ​യി ലി​വ​ര്‍​പൂ​ള്‍ ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബി​ന്‍റെ താ​യ​ങ്ക​രി ചു​ണ്ട​ന്‍ ഹാ​ട്രി​ക്ക് നേ​ട്ടം കൈ​വ​രി​ച്ചു.

2023ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ മാ​ത്യു ചാ​ക്കോ ക്യാ​പ്റ്റ​നാ​യ ക​രു​ത്ത​രാ​യ എ​സ്എം​എ ബോ​ട്ട് ക്ല​ബ് സാ​ല്‍​ഫോ​ര്‍​ഡി​ന്‍റെ പു​ളി​ങ്കു​ന്ന് ചാ​മ്പ്യ​ന്‍​മാ​രാ​യി.

2024ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ സാ​വി​യോ ജോ​സ് ന​യി​ച്ച ക​രു​ത്ത​രാ​യ എ​ൻ​എം​സി​എ ബോ​ട്ട് ക്ല​ബ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ കി​ട​ങ്ങ​റ ചാ​മ്പ്യ​ൻ​മാ​രാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം (2025) ന​ട​ന്ന ഏ​ഴാ​മ​ത് വ​ള​ളം ക​ളി മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മോ​ന​ച്ച​ൻ നേ​തൃ​ത്വം ന​ല്കി​യ ബോ​ൾ​ട്ട​ൺ കൊ​മ്പ​ൻ​സ് ക്ല​ബ് ആ​ണ് ചാ​മ്പ്യ​ൻ​മാ​രാ​യി യു​ക്മ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

വ​നി​താ വി​ഭാ​ഗം പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ ടീ​മും ജേ​താ​ക്ക​ളാ​യി. പ​ല ടീ​മു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ടീ​മു​ക​ള്‍ രം​ഗ​ത്ത്‌ വ​രു​ന്ന​തി​ന്‌ യു​ക്‌​മ നേ​തൃ​ത്വ​ത്തി​ന്‌ മു​മ്പാ​കെ താ​ത്‌​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്‌.

എ​ന്നാ​ല്‍ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ കൃ​ത്യ​ത​യാ​ര്‍​ന്ന ന​ട​ത്തി​പ്പി​ന് വേ​ണ്ടി​യും ടീ​മു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി 32 ടീ​മു​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കേ​ര​ളാ പൂ​രം 2026നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​നം ത​ന്നെ വ​ള്ളം​ക​ളി മ​ത്സ​ര​മാ​യ​തി​നാ​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​ളു​ക​ളെ ത​ന്നെ​യാ​ണ് ബോ​ട്ട് റേ​സ് - ടീം ​മാ​നേ​ജ്മെ​ന്‍റ് & ട്രെ​യി​നിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ചു​മ​ത​ല ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ക്സ് ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി എ​ന്നി​വ​രാ​ണ് വ​ള്ളം​ക​ളി ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ട്രെ​യി​നിം​ഗി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ താ​ഴെ ന​ല്‍​കു​ന്നു

ഓ​രോ ബോ​ട്ട് ക്ല​ബു​ക​ള്‍​ക്കും 20 അം​ഗ ടീ​മു​ക​ളെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ള്‍, വി​വി​ധ സ്പോ​ര്‍​ട്ട്സ് ക്ല​ബു​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് ബോ​ട്ട് ക്ല​ബു​ക​ളാ​യി ടീ​മു​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ട അ​തേ മോ​ഡ​ല്‍ വ​ള്ള​ങ്ങ​ള്‍ ത​ന്നെ​യാ​വും മ​ത്സ​ര​ങ്ങ​ള്‍​ക്ക്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. ഇ​വ കേ​ര​ള​ത്തി​ലെ ചു​രു​ള​ന്‍, വെ​പ്പ് വ​ള്ള​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യ ചെ​റു​വ​ള്ള​ങ്ങ​ളാ​ണ്‌. ഓ​രോ ടീ​മി​ലും 20 അം​ഗ​ങ്ങ​ള്‍ ഉ​ള്ള​തി​ല്‍ 16 പേ​ർ മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ തു​ഴ​ക്കാ​രാ​യും ഒ​രാ​ൾ ഡ്ര​മ്മ​റാ​യും ഉ​ണ്ടാ​വും.

മ​റ്റ് മൂ​ന്ന് പേ​ര്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ആ​യി​രി​ക്കും. ടീം ​അം​ഗ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍ ആ​യി​രി​ക്ക​ണം. കേ​ര​ള​ത്തി​ന് പു​റ​ത്ത് ജ​നി​ച്ച് വ​ള​ര്‍​ന്ന മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മ​ത്സ​ര​ത്തി​നു​ള്ള ടീ​മു​ക​ളി​ല്‍ പു​രു​ഷ-​വ​നി​താ വ്യ​ത്യാ​സ​മി​ല്ലാ​തെ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കാ​വു​ന്ന​താ​ണ്‌.

ബോ​ട്ട് ക്ല​ബു​ക​ള്‍ സ്ഥ​ല​പ്പേ​രോ​ട് കൂ​ടി​യ​വ​യോ അ​സോ​സി​യേ​ഷ​ന്‍, ക്ല​ബ് എ​ന്നി​വ​യു​ടെ പേ​രോ​ട് കൂ​ടി​യ​വ​യോ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രോ​ട് കൂ​ടി​യ​വ​യോ ആ​കാ​വു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബോ​ട്ട്‌ ക്ല​ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ര്‍ ചു​മ​ത​ല​യു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ട്‌ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​താ​ണ്‌.

കേ​ര​ള​ത്തി​ലെ നെ​ഹ്‌​റു ട്രോ​ഫി മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ പാ​ര​മ്പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് കൊ​ണ്ട് ത​ന്നെ ബോ​ട്ട് ക്ല​ബു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ​ള്ള​ങ്ങ​ളി​ലാ​വും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​മ്പ​ൻ​സ് ബോ​ട്ട് ക്ല​ബ് ബോ​ൾ​ട്ട​ൺ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത് കാ​വാ​ലം എ​ന്ന പേ​രു​ള്ള വ​ള്ള​ത്തി​ലാ​ണ്. ബോ​ട്ട് ക്ല​ബു​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

പേ​ര് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് സം​ഘാ​ട​ക സ​മി​തി​യാ​യി​രി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ബോ​ട്ട്‌ ക്ല​ബു​ക​ള്‍ മ​ത്സ​രി​ച്ച അ​തേ വ​ള്ള​ങ്ങ​ളു​ടെ പേ​രു ത​ന്നെ ഇ​ത്ത​വ​ണ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ അ​തേ പേ​രു ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‌ നി​ല​വി​ലു​ള്ള ബോ​ട്ട്‌ ക്ല​ബു​ക​ള്‍ ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ള്‍​ക്ക്‌ മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന​താ​ണ്‌.

എ​ല്ലാ ടീ​മു​ക​ളി​ലേ​യും അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ജ​ഴ്സി​ക​ള്‍ സം​ഘാ​ട​ക സ​മി​തി ന​ല്‍​കു​ന്ന​താ​യി​രി​ക്കും. ഓ​രോ ടീ​മി​ലും 20 പേ​രെ വീ​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ത​ന്നെ മു​ഴു​വ​ന്‍ പേ​രും ജ​ഴ്‌​സി സൈ​സും ന​ല്‍​കേ​ണ്ട​താ​ണ്.

പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ടീ​മു​ക​ളി​ലെ 20 അം​ഗ​ങ്ങ​ള്‍​ക്ക്‌ വീ​തം ജ​ഴ്‌​സി ന​ല്‍​കു​ന്ന​ത് പ​രി​പാ​ടി​യ്ക്ക്‌ വ​ര്‍​ണ​പ്പ​കി​ട്ടേ​കും. 20 ടീം ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ ആ​യി​രി​ക്കും. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി പോ​ലെ ടീം ​ക്യാ​പ്റ്റ​ന്മാ​ര്‍ തു​ഴ​യു​ന്ന​തി​നാ​യി മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങ​ണ​മെ​ന്നി​ല്ല.

ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ടീ​മു​ക​ള്‍​ക്ക് 500 പൗ​ണ്ട് ആ​യി​രി​ക്കും. ഇ​ത്‌ ടീം ​ക്യാ​പ്റ്റ​ന്മാ​രാ​ണ്‌ ന​ല്‍​കേ​ണ്ട​ത്‌. കോ​ർ​പ്പ​റേ​റ്റ് ടീ​മു​ക​ൾ​ക്ക് 750 പൗ​ണ്ട് ആ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ടീ​മി​ന്‌ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ ലോ​ഗോ ജ​ഴ്‌​സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്‌.

ഇ​ത്‌ നി​ബ​ന്ധ​ന​ക​ള്‍​ക്ക്‌ വി​ധേ​യ​മാ​ണ്‌. ബ്രി​ട്ട​ണി​ല്‍ നി​ന്നു​മു​ള്ള ടീ​മു​ക​ള്‍​ക്കൊ​പ്പം മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​യും സം​ഘാ​ട​ക സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം ഉ​ള്‍​ക്കൊ​ണ്ടു​ള്ള രീ​തി​യി​ലാ​വും ഈ ​മ​ത്സ​ര​വ​ള്ളം​ക​ളി​യും ന​ട​ത്ത​പ്പെ​ടു​ന്ന​ത്‌. എ​ല്ലാ ടീ​മു​ക​ള്‍​ക്കും ചു​രു​ങ്ങി​യ​ത് മൂ​ന്ന് റൗ​ണ്ട് വ​ള്ളം തു​ഴ​യു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​യ​മാ​വ​ലി ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​നു ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​പ്റ്റ​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തും തു​ട​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

വ​നി​ത​ക​ള്‍​ക്ക്‌ മാ​ത്ര​മാ​യി നെ​ഹ്‌​റു ട്രോ​ഫി മോ​ഡ​ലി​ല്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്‌. വ​നി​താ ടീ​മു​ക​ളും മെ​യ് 24നു​ള്ളി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​ങ്ങ​ളി​ലും വ​ള​രെ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് വ​നി​ത​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ലു​ണ്ടാ​യ​ത്.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ര​ജ്‌​സ്ട്രേ​ഷ​ൻ, ടീം ​അം​ഗ​ങ്ങ​ളു​ടെ ജ​ഴ്‌​സി, മ​ത്സ​ര​ക്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ഘാ​ട​ക​സ​മി​തി​യു​ടെ പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡി​ക്സ് ജോ​ർ​ജ്ജ് - 074033 12250, ജോ​ർ​ജ് തോ​മ​സ് - 079034 26018, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി - 074029 35193.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്‌: എ​ബി സെ​ബാ​സ്റ്റ്യ​ൻ - (പ്ര​സി​ഡ​ന്‍റ്) - 07702862186, ജ​യ​കു​മാ​ര്‍ നാ​യ​ര്‍ - (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) - 07403223066 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

NRI

ത​മ്പി പാ​യി​പ്പാ​ട് ഐ​ബി​ആ​ർ​എ​ഫ് ന്യൂ​യോ​ർ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ

ന്യൂയോർക്ക്: വ​ള്ളം​ക​ളി മേ​ഖ​ല​യി​ലെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ട്ട് റേ​സ് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​ബി​ആ​ർ​എ​ഫ്) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എെ​ബി​ആ​ർ​എ​ഫ് യുഎസ്എയി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശക്ത​​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യു​ടെ നി​ർ​ദേശ​ത്തി​ൽ കൂ​ടു​ത​ൽ ചാ​പ്റ്റ​റു​ക​ൾ ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്ന് എെ​ബി​ആ​ർ​എ​ഫ് യുഎ​സ്എ ​ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​റി​യി​ച്ചു.

NRI

ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി: മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം സംഘടിപ്പിച്ചു

ഒട്ടാവ: ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി വ​ള്ളം​ക​ളി മേ​ഖ​ല​യി​ലെ ആ​ഗോ​ള സം​ഘ​ട​ന​യാ​യ ഐ​ബി​ആ​ർ​എ​ഫ് (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ട്ട് റേ​സ് ഫെ​ഡ​റേ​ഷ​ന്‍റെ) ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ള്ളം​ക​ളി​യു​ടെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ആ​റ​ന്മു​ള ജ​ല​മേ​ള​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. സാം​ബാ​ദേ​വ​ൻ അ​ദ്ധ്യ​ഷ​നാ​യി. ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും കാ​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ മു​ഖ്യ സം​ഘ​ട​ക​നു​മാ​യ കു​ര്യ​ൻ പ്ര​ക്കാ​നം മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ക​നേ​ഡി​യ​ൻ നെ​ഹ്‌​റു ട്രോ​ഫി​യു​ടെ ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ വ​ള്ളം​ക​ളി സ്നേ​ഹി​ക​ളു​ടെ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഐ​ബി​ആ​ർ​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം അ​ഭ്യ​ർ​ത്ഥി​ച്ചു.

 

Kerala

ജ​ല​മേ​ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം; നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന്

​ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22നു ​ന​ട​ക്കും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് തീ​യ​തി തീ​രു​മാ​നി​ച്ച​ത്. ഓ​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്ച​യാ​ണ് വ​ള്ളം​ക​ളി ന​ട​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ വേ​ള​യി​ൽ ജ​ല​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള കാ​ണി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ഹാ​യ​ക​ര​മാ​വും. ഈ ​നി​ർ​ദേ​ശം ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2017 വ​രെ ഓ​ഗ​സ്റ്റി​ലെ ര​ണ്ടാം​ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു വ​ള്ളം​ക​ളി ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ള​യ​വും മ​റ്റും കാ​ര​ണം ഈ ​ദി​വ​സം വ​ള്ളം​ക​ളി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച എ​ന്ന രീ​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ മാ​റ്റു​ക​യാ​യി​രു​ന്നു.

District News

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി നാളെ

കൊ​ല്ലം: ദേ​ശിം​ഗ​നാ​ടി​ന്‍റെ ജ​ല​കേ​ളീ​ര​വ​ത്തി​നു നാ​ടൊ​രു​ങ്ങി. അ​ഷ്ട​മു​ടി​യു​ടെ ഓ​ള​പ​ര​പ്പി​ലേ​ക്ക് ആ​വേ​ശ​ത്തി​ന്‍റെ തു​ഴ​പ്പാ​ടു​ക​ള്‍ പ​തി​യാ​ന്‍ ഇ​നി ര​ണ്ടു​നാ​ള്‍. പു​തു​വ​ര്‍​ഷ​ത്തി​ലെ പ​ത്താം​നാ​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി. ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ക​ലാ​ശ​പോ​രാ​ട്ട​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

തേ​വ​ള്ളി​കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി-​സി​ബി​എ​ല്‍ മ​ത്സ​രാ​രം​ഭം. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ബോ​ട്ട്‌​ജെ​ട്ടി ​വ​രെ 1,100 മീ​റ്റ​റി​ലാ​ണ് അ​വ​സാ​നി​ക്കു​ക. വ​നി​ത​ക​ളു​ടെ വ​ള്ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് വ​ള്ള​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ആ​ധു​നി​ക​സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണ് കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ​പ്ര​ച​ര​ണാ​ര്‍​ഥം ക​ലാ-​കാ​യി​ക​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ക​ഥാ​പ്ര​സം​ഗം, വ​ഞ്ചി​പ്പാ​ട്ട് ഉ​ള്‍​പ്പെ​ടെ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ജി​ല്ലാ ക​ളക്ട​റു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്‌​ബോ​ള്‍, വ​ടം​വ​ലി, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളാ​ണ് വി​ളം​ബ​ര​മാ​കു​ക.

 

NRI

യു​ക്മ വ​ള്ളം​ക​ളി ലോ​ഗോ: ലി​ജോ ലാ​സ​ർ വി​ജ​യി

ല​ണ്ട​ൻ: യു​ക്മ - ഫ​സ്റ്റ് കോ​ൾ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025 ലോ​ഗോ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ കീ​ത്ത്ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ലി​ജോ ലാ​സ​ർ വി​ജ​യി​യാ​യി. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും ലി​ജോ ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ലി​ജോ​യു‌​ടെ ലോ​ഗോ ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ലി​ജോ, വ​ള്ളം​ക​ളി​യു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ്.

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യി​ൽ വ​ച്ച് ലി​ജോ​യ്ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്

സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​കെ) സം​ഘ​ടി​പ്പി​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് റി​ഗാ​റ്റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഇ​തി​ൽ പെ​ൻ​റി​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ മി​ന്ന​ൽ റേ​സിം​ഗ് ടീ​മും(​എം​ആ​ർ​ടി) മാ​റ്റു​ര​യ്ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം രൂ​പീ​കൃ​ത​മാ​യ എം​ആ​ർ​ടി സ​ൺ​ഷൈ​ൻ കോ​സ്റ്റി​ൽ ന​ട​ന്ന പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ​ൻ നെ​ഹ്റു ട്രോ​ഫി മത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യി മികവ് തെ​ളി​യി​ച്ച​വ​രാ​ണ്.

എം​ആ​ർ​ടിയുടെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​വാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി​യു​ള്ള അ​ക്ഷീ​ണ പ്ര​യ​ത്ന​ത്തി​ലാ​ണി​വ​ർ. റി​ഗാ​റ്റ സെ​ന്‍റ​റി​ൽ "പെ​ൻ ഡ്രാ​ഗ​ൺ' ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

നാ​ട് വി​ട്ട് മ​റു​നാ​ട്ടി​ൽ കു​ടി​യേ​റി​യ​വ​രാ​ണെ​ങ്കി​ലും സ്വ​ന്തം പാ​ര​മ്പ​ര്യ​ത്തി​ലും സം​സ്കാ​ര​ത്തി​ലും ഇ​ത്ര​യേ​റെ അ​ഭി​മാ​നി​ക്കു​ന്ന ഈ ​മ​ല​യാ​ളി സ​മൂ​ഹം കാ​ണി​ക്കു​ന്ന ഈ ​ഉ​ത്സാ​ഹം ത​ദ്ദേ​ശീ​യ​രാ​യ ആ​ൾ​ക്കാ​രു​ടെ പോ​ലും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

എം​ആ​ർ​ടി​യി​ലെ അം​ഗ​ങ്ങ​ൾ കൂ​ടി പ​ങ്കെ​ടു​ത്ത പെ​ൻ ഡ്രാ​ഗ​ൺ ക്ല​ബ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​സ്ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ ഡ്രാ​ഗ​ൺ ബോ​ട്ട് ചാന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​തും ഈ ​വ​ർ​ഷ​മാ​യി​രു​ന്നു.

പി​എം​കെ ഓ​ണാ​ഘോ​ഷം 2025 അ​തി​ഗം​ഭീ​ര​മാ​ക്കു​വാ​ൻ സം​ഘാ​ട​ക​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. വ​ള്ളം​ക​ളി മ​ത്സ​ര​ത്തോ​ടൊ​പ്പം ത​ന്നെ ധാ​രാ​ളം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ക​ര​യി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

Latest News

Corehub Up